Banner adz

Facebook

Monday, 25 January 2016

Admin

ബി.ജെ.പി വര്‍ഗീയ ചേരിതിരിവിലൂടെ രാജ്യത്തെ തകര്‍ക്കും : കുഞ്ഞാലിക്കുട്ടി


കാസര്‍കോട്: വര്‍ഗീയ ചേരിതിരിവിലൂടെ ഭാരതത്തിന്റെ  മതേതര പാരമ്പര്യം തകര്‍ക്കാനുള്ള നീക്കമാണ് ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന്  മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിംലീഗ് കേരളയാത്രക്കിടെ കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ പ്രസംഗിക്കുകയായിരുന്നു ജാഥാ നായകന്‍ കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി.മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തുടച്ചുനീക്കാനുള്ള കുത്സിത നീക്കങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷ പദവി എടത്തുകളയാനുള്ള ശ്രമവും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കു നേരെയുള്ള നീക്കവും  ഇതിന്റെ ഭാഗമാണ്. ഇതിനെതിരെ മുസ്‌ലിംലീഗ്  കടുത്ത  സമരത്തിന് നേതൃത്വം നല്‍കും. കടന്നല്‍ കൂടിനുനേരെ കല്ലെടുത്ത് എറിയുന്നത് പോലെയാണ് ബി.ജെ.പി മതേതരത്വം 
താളംതെറ്റിക്കാൻ  കോപ്പുകൂട്ടുന്നത്. അവരുടെ ശരീരഭാഷയില്‍  വര്‍ത്തമാനത്തിലും പെരുമാറ്റത്തിലും പോലും അത് പ്രകടമാണ്- മന്ത്രി പറഞ്ഞു.

Admin

About Admin -

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Subscribe to this Blog via Email :