Banner adz

Facebook

Friday, 18 March 2016

Admin

നവതിയുടെ നിറവിൽ മഹാകവി അക്കിത്തം!

വെളിച്ചം ദു:ഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം എന്ന രണ്ടു വരിയിലൂടെ മലയാളിമനസിൽ ഇടംനേടിയ മഹാകവി അക്കിത്തത്തിന് നവതി. പാലക്കാട് കുമരനെല്ലൂരിലെ ദേവായനത്തിന്റെ ഉമ്മറത്ത് നിലവിളക്കുപോലെ ശോഭിക്കുന്ന മഹാകവി ഇന്നും നന്മയുടെ നല്ലവാക്കുകളേകുന്നു.

കുമരനെല്ലൂരിലെ ഒരു ചെറുകുന്നിറക്കിലാണ് ദേവായനം. മലയാളക്കരയിൽ ശേഷിക്കുന്ന ഏക മഹാകവിയുടെ തറവാട്. പൂമുഖത്ത് അക്കിത്തം എന്ന ത്രക്ഷരിയിൽ ഒതുങ്ങുന്ന അക്കിത്തം അച്യുതൻ നമ്പൂതിരി. പ്രായം വരുത്തിയ ബലഹീനതകളുണ്ടെങ്കിലും തൊണ്ണൂറിന്റെ ധന്യതയിലും സന്തോഷവാൻ. നിശബ്ദമായ ചെറുപുഞ്ചിരിയിലൂടെ ഇൗശ്വരനോട് നന്ദി പറയുന്നു.

1934 ന് മുമ്പുളള ഏതോ ദിവസം.ഏഴര വയസിൽ ഹരിമംഗലം ക്ഷേത്രത്തിന്റെ ചുവരിൽ കോറിയിട്ട നാലുവരിക്കവിതയിലൂടെ അക്കിത്തം അച്യുതൻ നമ്പൂതിരി സാഹിത്യത്തിന്റെ പടികയറുകയായിരുന്നു. ക്ഷേത്ര ചുവരുകളിൽ കുട്ടികൾ കരിക്കട്ടകൊണ്ട് കുത്തിവരച്ചപ്പോൾ അക്കിത്തം അതേ ചുമരിൽ ഇങ്ങനെയെഴുതീ.അമ്പലങ്ങളിലീ തുമ്പില്ലാതെ വരയ്ക്കുകിൽ വമ്പനാമീശ്വരൻ വന്നിട്ടെമ്പാടും നാശമാക്കീടും. ഇതായിരുന്നു അക്കിത്തം ആദ്യമായി കുറിച്ച ശ്ളോകം.

ഇടശേരിയും വിടി ഭട്ടതിരിപ്പാടും ഉറൂബുമൊക്കെയാണ് അക്കിത്തത്തിന്റെ കാവ്യമനസിന് കരുത്തായത്. തൃശൂരും കോഴിക്കോടും ആകാശവാണിയിലൂടെ വളർന്ന സൗഹൃദങ്ങളേറെ. 1952 ലെ ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം ഉൾപ്പെടെ മലയാള സാഹിത്യത്തിൽ തലപ്പൊക്കമാർന്ന ഒട്ടധികം രചനകൾ സൃഷ്ടിച്ച അക്കിത്തം വിപ്ളവ വഴികളിൽ നിന്ന് ദൈവാന്വേഷണത്തിലേക്ക് തിരിഞ്ഞതും മലയാളക്കര വായിച്ചറിഞ്ഞു. ഇഎംഎസിനോടുളള അടുപ്പം സൂക്ഷിക്കുമ്പോഴും കമ്യൂണിസം പഠിച്ചത് വേദങ്ങളിൽ നിന്നാണെന്ന് കവി ഉറക്കെ പറഞ്ഞിരുന്നു. മഹാകവിയെക്കുറിച്ചും കൃതികളെക്കുറിച്ചുമുളള നിരവധി നിരൂപണങ്ങൾ രചനകളായും മലയാളത്തിലുണ്ട്.

ഇന്നിപ്പോൾ യാത്രകൾ കഴിവതും ഒഴിവാക്കി.പത്രവായനയ്ക്ക് മാറ്റമില്ല. എഴുത്തില്ലെങ്കിലും മറവിയുടെ പിടിയിൽ പെടാതെ മരുന്നുപോലെ ആശ്വാസമേകുന്നത് ശ്ളോകങ്ങളാണ്.

ഏഴരക്കൊല്ലം െകാല്ലംകൊ പൂർത്തിയായ ശ്രീമദ് ഭാഗവതം ഉൾപ്പെടെ നാലു പ്രധാന വിവർത്തനങ്ങൾ.നാടകവും , ചെറുകഥകളും.ഇങ്ങനെ നാൽപതിൽ അധികം പുസ്കങ്ങളുടെ രചന.. സാഹിത്യസംഭാവനയ്ക്ക് ലഭിച്ച കേന്ദ്ര കേരള സാഹിത്യ അക്കാദമികളുടേതടക്കം 15 പുരസ്കാരങ്ങൾ ദേവായനത്തിന്റെ സ്വീകരണമുറിയെ അലങ്കരിക്കുന്നു. പിറന്നാൾ ആഘോഷം ആഡംബമല്ലെങ്കിലും മക്കളും സഹൃദയരുമെല്ലാം ഒത്തുകൂടും. നാൾവഴി പ്രകാരം മീന ഭരണിദിനമായ ഏപ്രിൽ ഒൻപതിനാണ് അക്കിത്തത്തിന്റെ പിറന്നാൾ. വേദഗ്രാമമായ കടവല്ലൂർ അന്യോന്യത്തിലാണ് പിറന്നാൾ ചടങ്ങുകൾ.

Admin

About Admin -

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Subscribe to this Blog via Email :