Banner adz

Facebook

Friday, 15 January 2016

Admin

പാവാട റിവ്യൂ

■ബാറുകൾ പൂട്ടുന്നതിനുമുൻപ്‌ കേരളത്തിലെ ഒരു ഗ്രാമത്തിലെ നടക്കുന്ന കഥയാണിത്‌. പാമ്പ്‌ ജോയ്‌ എന്ന യുവാവടങ്ങുന്ന ഒരു കൂട്ടം മുഴുക്കുടിയന്മാരുടെ കഥയാണ്‌ ഈ ചിത്രം. ജീവിതത്തെ ലാഘവത്തോടുകൂടി വീക്ഷിച്ചിരുന്ന പാമ്പ്‌ ജോയ്‌ നേരിടേണ്ടിവന്ന സംഭവവങ്ങളെ ആസ്പദമാക്കി ചിത്രം മുൻപോട്ടുപോകുന്നു.
■ഇപ്പോഴത്തെ യുവനടന്മാരിൽ, ഏറ്റവും വിശ്വസിക്കാവുന്ന, നല്ല തിരഞ്ഞെടുപ്പുകളുള്ള, അഭിനേതാക്കളിലൊരാളായ പൃഥ്വിരാജ്‌, നായക കഥാപാത്രമായ പാമ്പ്‌ ജോയ്‌ എന്ന പൂർണ്ണമദ്യപാനിയായ യുവാവിന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നു.
■പാവാടയുടെ പോസ്റ്ററുകളിലെ, പൃഥ്വിരാജിന്റെ വ്യത്യസ്ത ഭാവപ്രകടനങ്ങൾ കാണുമ്പോൾ, 'താന്തോന്നി' കണ്ടവർക്ക്‌ നിസ്സംശയമായും തോന്നിയേക്കാം, മദ്യപാനിയുടെ വേഷം ചെയ്ത്‌ അദ്ദേഹം ഓവറാക്കുമോ എന്ന്..! എന്നാൽ, പൃഥ്വിരാജ്‌ നന്നായിത്തന്നെ തന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നു.
■പാമ്പ്‌ ജോയിയുടെ ഭാര്യയായ സിനിമോൾ എന്ന നഴ്സ്‌ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ മിയ ജോർജ്ജ്‌.
■'ഗിരിരാജൻ കോഴി'യായി നമ്മെ ചിരിപ്പിച്ച ഷറഫുദ്ദീൻ, ഈ ചിത്രത്തിൽ നായകന്റെ സഹചാരിയായി വേഷമിട്ടു. ശരാശരി പ്രകടനം മാത്രമായിരുന്നു. ചിത്രത്തിന്റെ നിർമ്മാതാവുകൂടിയായ മണിയൻ പിള്ള രാജു, ഗുണശേഖരൻ എന്ന, മദ്യപാനിയായ വക്കീൽ കഥാപാത്രത്തെ അവതരിപ്പിച്ചു.
■അനൂപ്‌ മേനോൻ ഈ ചിത്രത്തിൽ ബാബു എന്ന മുഴുക്കുടിയനായ അധ്യാപകനായി വേഷമിട്ടു. അദ്ദേഹത്തിന്റെ വീട്ടിലെ മേൽനോട്ടക്കാരനായ പിള്ളയച്ചൻ എന്ന രസികനായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ നെടുമുടിവേണു.
■വാണിജ്യസിനിമകളിലെ അവിഭാജ്യഘടകമായ ചെമ്പൻ വിനോദ്‌ ഈ ചിത്രത്തിൽ, 'കാട്ടിൽപ്പറമ്പൻ' എന്ന വേഷം ചെയ്യുന്നു.
■എൽദോ കുന്നന്താനം എന്ന ദുരൂഹത നിറഞ്ഞ കഥാപാത്രമായി കലാഭവൻ ഷാജോണും, സിസിലി എന്ന കഥാപാത്രമായി ആശാ ശരത്തും, ചന്ദ്രമോഹൻ എന്ന സംവിധായകനായി മുരളീ ഗോപിയും വേഷമിട്ടു.
■പോൾ സക്കറിയ എന്ന പ്രോഗ്രാം അവതാരകനെ അവതരിപ്പിക്കുന്നത്‌ രഞ്‌ജി പണിക്കർ.
■അയ്യർ എന്ന അതിസമർത്ഥനായ വക്കീലായി സിദ്ധിഖ്‌ വേഷമിട്ടു. പതിവുപോലെ, ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവും, അദ്ദേഹം തന്നെയായിരുന്നു.
■ബാർ മാനേജറായി കുഞ്ചനും, സുരേഷ്‌ എന്ന പോലീസ്‌ ഉദ്യോഗസ്ഥനായി മണിക്കുട്ടനും, ഇവരേക്കൂടാതെ സിദ്ധിഖ്‌, മുരളീഗോപി, ആശാ ശരത്‌, സായ്‌ കുമാർ, സുധീർ കരമന, ദിനേഷ്‌ പണിക്കർ, സുനിൽ സുഖദ തുടങ്ങിയവരും വേഷമിട്ടു.
♪♬ Music, Original Scores
■സംഗീതം എബി.ടോം സിറിയക്‌. അനാർക്കലി, എന്ന് നിന്റെ മൊയ്തീൻ എന്നിവയുൾപ്പെടെ, കഴിഞ്ഞ വർഷമിറങ്ങിയ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങൾ പൃഥ്വിരാജ്‌ ചിത്രങ്ങളിലേതായിരുന്നെങ്കിൽ, ഒന്നിനും കൊള്ളാത്ത ഒരുപിടി ഗാനങ്ങളാണ്‌ ഈ ചിത്രത്തിലൂടെ നമുക്ക്‌ ലഭിച്ചിരിക്കുന്നത്‌. ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം അനുയോജ്യമായിരുന്നു.
◉Overall view
■പരോക്ഷമായി മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെ പ്രതിപാദിക്കുന്ന, സിനിമക്കുപിന്നിൽ സംഭവിക്കുന്ന ചില സത്യങ്ങൾ ഉൾപ്പെടുത്തപ്പെട്ട ഒരു ശരാശരിച്ചിത്രം. പൃഥ്വിരാജ്‌, അനൂപ്‌ മേനോൻ, സിദ്ധിഖ്‌, എന്നിവരുടെ പ്രകടനങ്ങളാണ്‌ ചിത്രത്തിന്‌ മുതൽക്കൂട്ട്‌.
■അത്യാവശ്യം ദ്വയാർത്ഥപ്രയോഗങ്ങളും, കുറച്ച്‌ കോമഡികളുമടങ്ങിയ, അത്രരസകരമല്ലാത്ത ആദ്യപകുതി, ഇടവേളയാകുമ്പോൾ പ്രതീക്ഷിക്കാത്ത രീതിയിലേക്ക്‌ കഥ വഴിമാറുന്നു. സീരിയസ്‌ മൂഡിൽ മുൻപോട്ട്‌ പോകുന്ന രണ്ടാം പകുതിയും, ഒടുവിൽ predictable ക്ലൈമാക്സും.. രണ്ടാം പകുതിയിലെ മിക്ക രംഗങ്ങളും ക്ലീഷേകൾ നിറഞ്ഞതാണ്‌.
■വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ദിലീപ്‌ ചിത്രം പരാമർശിക്കുന്ന വിഷയവുമായി സാമ്യമുള്ള മറ്റൊരു വിഷയം, മറ്റൊരു രൂപത്തിൽ.. ക്ലൈമാക്സിൽ ഒരു സർപ്രൈസ്‌ കഥാപാത്രമുണ്ട്‌, ആ വേഷം അവർ ചോദിച്ചു വാങ്ങിയതുതന്നെയാണെന്നതിൽ തർക്കമില്ല.
■പരാജയത്തിന്റെ രുചിയറിഞ്ഞവന്‌ തീർച്ചയായും വിജയിക്കുവാൻ കഴിയും.. നല്ല തീരുമാനശേഷിയുള്ള നടനായ പൃഥ്വിരാജിനോടൊപ്പം, മാർത്താണ്ഡൻ ഈ ചിത്രത്തിലൂടെ, സംവിധാന മികവ്‌ കൈവരിച്ചിരിക്കുന്നു. പിഞ്ചുകുഞ്ഞെന്ന്, ഈ ചിത്രത്തെ ഒരിക്കലും സംബോധന ചെയ്യേണ്ടതായി വരില്ല.

Rating:
2.75/★★★★★


Admin

About Admin -

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Subscribe to this Blog via Email :