Banner adz

Facebook

Monday, 15 February 2016

Admin

പുതിയ AAP മലപ്പുറം ജില്ലാ കോ ഓര്‍ഡിനേറ്ററുടെ തുറന്ന കത്ത്

പ്രിയ ആം ആദ്മി പാർട്ടി വളന്റിയർമാരെ... ഇന്നലെ മലപ്പുറത്ത് വെച്ച് നടന്ന എ "എ പി ഫോർവേഡ് " പ്രൊഗ്രാമിൽ വെച്ച് ഭൂരിപക്ഷ അഭിപ്രായ പ്രകാരം മലപ്പുറം ജില്ലാ കണ്‍വീനർ ആയി എന്നെ തിരഞ്ഞെടുത്ത കാര്യം നിങ്ങൾ ഏവരും അറിഞ്ഞിരിക്കുമല്ലോ... നമ്മുടെ ജില്ലയിൽ ആം ആദ്മി രാഷ്ട്രീയത്തിന് വലിയ പ്രസക്തിയുണ്ട് എന്ന് നമുക്കറിയാം. ഇത് വരെ ജില്ലയിൽ വലിയ ചലനങ്ങളില്ലാതെ കിടന്ന നമ്മുടെ പാര്ടിയെ സട കുടഞ്ഞെഴുന്നേല്പിക്കാനും  ശക്തനായ സിംഹത്തെ പോലെ പുനരുജ്ജീവിപ്പിക്കെണ്ടതും , ശക്തമായ സാനിധ്യമായി ജില്ലയിൽ നിറഞ്ഞ്‌ നില്‍ക്കേണ്ടത് ഉണ്ട് എന്നും  ഞാൻ വിശ്വസിക്കുന്നു. അതിനായി സാമൂഹിക വിഷയങ്ങളിലും , പ്രശ്നങ്ങളിലും ശക്തമായി ഇടപെട്ടു കൊണ്ട്ടും, ഇത് വരെ  മെംബെർഷിപ്‌ എടുത്ത എല്ലാ മെമ്പർമാരെയും പാർടിയിൽ സജീവമാക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടും, വീണ്ടും മെംബെർഷിപ്‌ ക്യാംബൈനുകൾ നടത്തി പുതിയ മെമ്പർമാരെയും അനുഭാവികളെയും സമ്പാദിച്ചു കൊണ്ടും നാം മുന്നോട്ടു പോകേണ്ടതുണ്ട് . എങ്കിൽ മാത്രമേ ജില്ലയിൽ നമ്മുടെ പാർട്ടി ഒരു ജനകീയ ശക്തിയായി മാറുകയുള്ളൂ. നിങ്ങൾ എന്നിലർപ്പിച്ച ഈ കർത്തവ്യത്തെ അതിന്റെ എല്ലാവിധ സാധ്യതയോടെയും ഗൗരവത്തോടെയും കൂടി ഉൾക്കൊണ്ട് ശക്തരും ഊര്ജ്ജസ്വലരുമായ നിങ്ങളോടൊപ്പം എല്ലാ പ്രവർത്തനങ്ങൾക്കും ഞാൻ കൂടെ ഉണ്ടാകുമെന്ന് നിങ്ങൾക്ക് ഉറപ്പ്‌ നല്കുന്നു. എന്റെ ശരീരം, മനസ്സ്, സമ്പത്ത്, സമയം എന്നിവ പരമാവധി ഉപയോഗിച്ച് പാർട്ടിക്ക് വേണ്ടി കഴിയുന്നത്ര വേഗത്തില്‍
 സദാ സമയവും  പ്രവർത്തിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ഈ എളിയവന്റെ നല്ല ആശയങ്ങൾ , ശരിയായ പ്രവർത്തനങ്ങൾ , ശെരിയായ നയങ്ങൾ_നിലപാടുകൾ എന്നിവയിൽ നിങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടാവണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. എന്റെ പ്രവർത്തനം ആപ്പ് ആദർശങ്ങൾക്കും നീതിക്കും നിരക്കുന്നതല്ലെന്ന് കണ്ടാൽ എന്നെ ശക്തിയുക്തം എതിര്ക്കുകയും, എന്റെ പ്രവർത്തനത്തിലെ അപാകതകളും പോരായ്മകളും ചൂണ്ടി കാണിക്കുകയും ചെയ്ത്‌ എന്നെ തിരുത്തണമെന്ന് വിനീതനായി അപേക്ഷിക്കുകയും ചെയ്യുന്നു. വിശാല താൽപ്പര്യത്തിൽ അധിഷ്ട്ടിതമായി, നിങ്ങൾ ഓരോ വളന്റിയരുടെയും പ്രവർത്തന സംബന്ധിയായ ആഗ്രഹങ്ങളും, നിർദേശങ്ങളും അറിയാൻ എനിക്കാഗ്രഹമുണ്ട്. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ, നിർദേശങ്ങൾ, പാർട്ടിപരമായ പ്രശ്നങ്ങൾ എന്നിവ എന്നോട് നേരിട്ടോ, ഫോൺ മുഖേനയോ, വാട്സപ്പ് വഴിയോ , ഇ മെയിൽ വഴിയോ എന്നെ അറിയിക്കാവുന്നതാണ്. നിങ്ങളുടെ മുഴുവൻ സഹായ സഹകരണവും സ്നേഹവും പ്രതീക്ഷിച്ചു കൊണ്ട്... സ്നേഹത്തോടെ... അഡ്വ: മുഹമ്മദ്‌ ഷാഫി  Email:shafikpm@yahoo.com

Admin

About Admin -

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Subscribe to this Blog via Email :