Banner adz

Facebook

Monday, 15 February 2016

Admin

അറസ്റ്റില്‍ ആയ P.ജയരാജന് കോണ്‍ഗ്രെസ്സു അനുഭാവം

‎ജയരാജന്റെ  അറസ്റ്റിനും കോലാഹലങ്ങള്‍ക്കും  ശേഷം ജയരാജനെ  അടുത്തറിയാവുന്ന  കണ്ണൂരിലെ ഒരു സജീവ കോൺഗ്രസ്‌ പ്രവർത്തകന്റെ സോഷ്യല്‍  മീഡിയയില്‍  വൈറലായ ഒരു  കത്താണ് ഇത് കത്തു വായിക്കാം


ഇനി നമ്മൾ ഭയക്കണം. ... ശരിക്കും ഭയക്കണം. ഒരു തുറന്ന കത്ത്. എന്റെ പേര് രവീന്ദ്രൻ നായർ. സ്ഥലം കണ്ണൂർ . പരമ്പരാകൃതമായ ഒരു കോൺഗ്രസ്സ് കുടുംബമാണ് എന്റേത്. അടിയുറച്ച ഒരു കോൺഗ്രസ്സ് വക്താവുമാണ് ഞാൻ. ഞാനിതെഴുതുന്നത് പി.ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ്. രാഷ്ട്രീയമായും അല്ലാതെയും ഞാൻ ഒരു ഇടതു പക്ഷ വിരുദ്ധനാണ്. അത് എന്നും അങ്ങിനെ ആയിരിക്കുകയും ചെയ്യും. പി.ജയരാജൻ എന്ന വ്യക്തിയുടെ നാട്ടുകാരനും, എനിക്ക് ഒരു പാട് വർഷമായി ജയരാജനെ നേരിട്ടറിയുകയും ചെയ്യാം. പി.ജയരാജന് ഇന്ന് സാമൂഹ്യ മാധ്യമങ്ങളും മീഡിയയും മറ്റ് മാധ്യമങ്ങളും ചാർത്തിക്കൊടുത്തു കൊണ്ടിരിക്കുന്ന ഒരു ഇമേജ് ഉണ്ട്. കൊലയാളി രാഷട്രീയക്കാരൻ.. ആ പ്രചരണം അതിന്റെ ഉന്നതിയിൽ എത്തി നിൽക്കുന്നു. ജയരാജനെ കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലായി അവതരിപ്പിക്കുന്നതിൽ ഞാനടക്കമുള്ള കോൺഗ്രസ്സ് പ്രവർത്തകർ അറിഞ്ഞും അറിയാതെയും ഈ പ്രചരണത്തിൽ പങ്കാളിയായിട്ടുണ്ട്. ഇന്ന് ഏത് കുട്ടിയോട് ചോദിച്ചാലും കണ്ണൂർ ജില്ലയിലെ സർവ്വ കുഴപ്പത്തിനും കാരണം പി.ജയരാജനാണ് എന്ന് പറയും. ഇങ്ങനെ വരുത്തിത്തീർക്കാൻ ഞങ്ങൾ പല കഥകളും മെനഞ്ഞിരുന്നു. അതിൽ പലതും കുറിക്കു കൊള്ളുകയും ചെയ്തു. ആ സാങ്കല്പിക കഥകൾ പിന്നീട് മറ്റു പല മാധ്യമങ്ങളും ഏറ്റു പിടിച്ചു. അത് സമൂഹത്തിൽ ആഴത്തിൽ വേരോടി. ജീവിതത്തിൽ ഇതു വരെ ഒന്നും സമ്പാദിച്ചിട്ടില്ലാത്ത ജയരാജൻ പാരമ്പര്യമായി കിട്ടിയ ഒരു തറവാട് വീട്ടിലാണ് താമസിക്കുന്നത്. ഇന്നുവരെ അഞ്ചക്കം കാണാത്ത ഉപയോഗശൂന്യമായ ഒരു ബാങ്ക് അക്കൗണ്ടുമുണ്ട് ജയരാജന്. ഇന്നു കാണുന്നതും കേൾക്കുന്നതും പോലെയുള്ളെ വാർത്തകൾക്ക് യാതൊരു അടിസ്ഥാനമില്ല എന്നതാണ് സത്യം . ഞാനൊരിക്കലും പി.ജയരാജനെ ന്യായീകരിക്കുകയല്ല. പക്ഷെ സത്യം അത് ഞങ്ങൾ കണ്ണൂരുകാർക്ക് അറിയാം. ഞങ്ങളുടെ സുധാകരന്റെ ഗുണ്ടാ കളിയുടെ പത്തിലൊന്നു പോലും ജയരാജന്റെ കയ്യിലില്ല. ഞങ്ങൾ എപ്പോഴും ഈ കാര്യം സംസാരിക്കാറുണ്ട്. ഞങ്ങൾക്ക് തിരിച്ചടികൾ കിട്ടുമ്പോൾ താരതമ്യേന വിഷം കുറഞ്ഞ രാഷ്ട്രീയ ഭീഷണികൾ മാത്രമായിരുന്നു പലപ്പോഴും . അതു കൊണ്ടു തന്നെ രാഷ്ട്രീയ എതിരാളി ആണെങ്കിലും ഒരു നശീകരണത്തിന്റെ കാളകൂട സ്വഭാവം ഒരിക്കലും കാണിച്ചിരുന്നില്ല. കണ്ണൂരിനെ ഇങ്ങനെ ആക്കിയത് ജയരാജനാണെന്ന് പറയുന്നത് ഞാൻ മുകളിൽ പറഞ്ഞ ഭാവനാ സൃഷ്ടിയാണ്. ഒരു പക്ഷെ നോർത്ത് ഇന്ത്യയിൽ കാണുന്ന രീതിയിൽ അധ:പതിക്കാതെ കണ്ണൂരിനെ പിടിച്ചു നിർത്തിയത് ഇവരാണെന്ന് പറയാം. പത്ത് വർഷം ജയിലിൽ കിടന്ന കതിരൂർ മനോജ് എന്തിനാണ് ജയിലിൽ കിടന്നത്? അത് ഇവിടെ ആരെങ്കിലും അന്വേഷിച്ചോ? അത് ആരും അന്വേഷിക്കില്ല. പക്ഷെ അത് ഞങ്ങൾ കണ്ണൂരുകാർക്ക് അറിയാം. ഞങ്ങൾ കോൺഗ്രസ്സുകാർ ജയരാജന്റെ ഈ അവസ്ഥയിൽ സന്തോഷിക്കുന്നതോടൊപ്പം ഒരു ഭയം മനസ്സിൽ അരിച്ചു കയറുന്നു. നാളെ ആരെ ആർക്കു വേണമെങ്കിലും ഈ അവസ്ഥയിലാക്കാം. മാധ്യമങ്ങളും സമൂഹവും കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഒരു ഭാവനയുടെ പേരിൽ സി.ബി.ഐ എന്ന വളർത്തു പട്ടി ഒരു മനുഷ്യനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കാഴ്ച കാണുമ്പോൾ അരിശവും അതിലുപരി ഭയവും വരുന്നു. ഞങ്ങൾ കോൺഗ്രസ്സുകാരും സി.ബി.ഐയെ ഈ രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. അത് സത്യമാണ്. പക്ഷെ അതൊരിക്കലും ഒരാളുടെ സർവ്വനാശത്തിനായി ഉപയോഗിച്ചിട്ടില്ല. പക്ഷെ ഇവിടെ അതല്ല നടക്കുന്നത്. ഭരണകൂട ഭീകരത എന്നത് ഇവിടെ യാഥാർത്ഥ്യമാവുകയാണ്. ഭയക്കുന്നു എന്ന് പറയാൻ കാരണം സിറിയയിലും ഈജിപ്തിലും ഉണ്ടായ സർവ്വനാശങ്ങൾ തുടങ്ങിയത് ഈ തരത്തിലുള്ള ഭരണകൂട ഭീകരതയിലൂടെയാണ്. പിണറായി വിജയൻ പറഞ്ഞതു പോലെ ഈ പ്രവണതകൾ മുളയിലേ നുള്ളിക്കളയണം. ഇല്ലെങ്കിൽ ഞാൻ ഹിന്ദുവാണ് എനിക്കൊന്നും വരില്ല എന്നു കരുതന്ന ഹിന്ദു വിശ്വാസികൾ ഒരു കാര്യം മാനസ്സിലാക്കുക- സിറിയയിലും ഈജിപ്തിലും ഏറ്റവും കൂടുതൽ മുസ്ലീമുകൾ ആണ് കൊല്ലപ്പെട്ടത്. ജയരാജന്റെ അസുഖത്തെപ്പറ്റി ഞങ്ങൾക്ക് നന്നായി അറിയാം... അത് ഒളിച്ചോടാനുള്ള ഒരു ഉപാധിയല്ല. വളരെ ഗുരുതരമായ ഹൃദയ സംബസമായ അസുഖം ഉണ്ട്. കോടതിയിൽ കീഴടങ്ങിയതിനു ശേഷം ജയിൽ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ECG യിൽ കുഴപ്പമുള്ളതായി കണ്ടു. അതു കൊണ്ടു തന്നെ ജയരാജൻ നടത്തിയത് ഒളിച്ചോട്ടമല്ല എന്ന് വ്യക്തമാണ്. സുധാകരൻ പറഞ്ഞതുപോലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. അതിലേറെ.. . . . . ജയരാജനെ പോലുള്ള നേതാക്കളും. ജയ് ഹിന്ദ് by:- Shanavas Ap‎ to © COMMUNIST Keralam Kannur 12-02-2016

Admin

About Admin -

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Subscribe to this Blog via Email :